കണക്കുകള്‍ ബാക്കി വച്ചു പോയത്
അടപ്പു തെറിച്ച ഒരു പേന മാത്രം.
നമുക്കിടയില്‍
മറഞ്ഞിരിക്കുന്ന മൌനത്തെ
പേനത്തുമ്പിലേക്കാവാഹിക്കുമ്പോള്
വിരിഞ്ഞു വീണ
വാക്കുകളെ നോക്കി
നീ ചുണ്ടു കോട്ടിയത്
ശിഷ്ടം.
മൌനം ഗുണം മൌനമെന്നത്
മൊഴിയെന്നോര്ത്ത്
ഞാനും ചുണ്ടു കോട്ടിയത്
ശ്രേഷ്ടം.
തിരസ്കാരം ഭയന്ന്
കുന്നു കയറിയ വാക്കുകളെ നോക്കി
നീ നെടുവീര്‍പ്പിട്ടത് പ്രണയം,
ഞാന്‍ തിരിച്ചു വിളിക്കാതിരുന്നത്
ഉചിതം.
ഞാന്‍ ഞാനും നീ നീയുമായത്
ഇങ്ങനെയൊക്കെ.
13 comments:
ഞാന്‍ ഞാനും നീ നീയുമായത്
ഇങ്ങനെയൊക്കെ.
അതങ്ങനാ ഞാനും നീയും നമ്മള് ആവുന്നത് വളരെ ദുര്‍ലഭവും...
നല്ല കവിത
നല്ല കണക്ക്.
കണക്കുകള്‍ പിഴയ്ക്കാതെ
കൂട്ടാനും കിഴിക്കാനും പറ്റുന്നത്
ശ്രേഷ്ഠം.
അവസാന രണ്ട് വരികള്‍....സോ സ്വീറ്റ്
so different!
ചുണ്ട് കോട്ടി ചുണ്ട് കോട്ടി, ഭയന്ന് നെടുവീര്‍പ്പിട്ട് ...
-അവസാനം ഞാന്‍ ഞാനും നീ നീയുമായി!
അടപ്പു തെറിച്ച ഒരു പേന മാത്രം ബാക്കി.
വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെടും ഈ കവിത.
ആശംസകള്‍.
നമ്മളാവാത്ത ഗണിതം! :)
മൈനസ് x മൈനസ് = പ്ലസ്.
കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ എല്ലാം മെച്ചം തന്നെ....
നന്നായി... മിനീസിന്റെ മറ്റൊരു നല്ല കവിത
തന്നേ തന്നേ …
നന്നായിരിക്കുന്നു
nalla varikal
congrats
ലളിതം. സുന്ദരം.
പ്രിയ, വാല്മീകി, ശിവകുമാര്‍, ശ്രീനാഥ്, കൈതമുള്ള്, ധ്വനി, ഗീതഗീതികള്‍, നജീം, സാക്ഷരന്‍, ഫസല്‍, ദില്ബാസുരന് - വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി. :-)
Post a Comment