ഇതളു നീര്‍ത്തുന്ന ചെമ്പനീര്‍ പോലെ
കവിതയെന്നില്‍ വിടരുന്ന നേരം
മഷി പുരട്ടുന്ന താളുകള്‍ക്കെല്ലാം
മിഴിവിതിത്ര മേല്‍ തോന്നുന്നതെന്തേ!
പല വഴിക്കും പടരുന്ന കാറ്റില്‍
പതിവു തെറ്റിയെന്‍ കാവ്യ നക്ഷത്രം
അധരമോതിയുരുവിടും മുമ്പേ
വഴി തിരക്കിത്തിരിക്കുവതെന്തേ!
മുറിവു പറ്റി വിതുമ്പുന്ന ചിത്തം
തഴുകി മാറ്റും മരുന്നിന്റെ വീര്യം,
കവിതയെന്ന പോലെന്തുണ്ടു ഭൂവില്‍,
മനമറിഞ്ഞു നമിക്കുന്നു ഞാനും!
11 comments:
കവിതയെന്ന പോലെന്തുണ്ടു ഭൂവില്‍,
മനമറിഞ്ഞു നമിക്കുന്നു ഞാനും!
വായിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും
തോന്നുന്നാ വരികള്‍
ഒരു ഇളം കാറ്റ് കൊള്ളുന്ന
പോലെ സുഖം!!
ഭാവുകങ്ങള്‍!
മഴവില്ലിന്റെ തീക്ഷ്ണതയായ് മാറുന്നൂ കെട്ടൊ..
പല വഴിക്കും പടരുന്ന കാറ്റില്‍
പതിവു തെറ്റിയെന്‍ കാവ്യ നക്ഷത്രം
എഴുതൂ ഇനിയും..
മുറിവു പറ്റി വിതുമ്പുന്ന ചിത്തം
തഴുകി മാറ്റും മരുന്നിന്റെ വീര്യം,
കവിതയെന്ന പോലെന്തുണ്ടു ഭൂവില്‍,
മനമറിഞ്ഞു നമിക്കുന്നു ഞാനും!
..ഞാനും നമിക്കുന്നു..നല്ല വരികള്‍..
കൊള്ളാം നന്നായിരിക്കുന്നു.
നല്ല വരികള്‍
congrats..............
Thank you all!!! :-)
വാക്കുകളെ വരികളാക്കി,വരികളെ കവിതയാക്കുമ്പോള്‍ സ്വപ്നങ്ങള്‍ പാറിപ്പറക്കും...
നല്ല കവിത
ആശംസകള്‍
നല്ല വരികള്‍.
ഇത്രയും ഭംഗിയുള്ള വരികള്‍ വായിച്ച കാലം മറന്നു. ഹൃദയം നിറഞ്ഞ ആശംസകള്‍.
നന്നായി,മിനീസ്.അപ്പോ ഒതുക്കി പറയാന്‍ അറീയാഞ്ഞല്ല.
Post a Comment