Thursday, January 24, 2008

വിശ്വകാഹളം

ഇരുളു തീണ്ടാത്തൊരീ കൊടുംകാടിന്റെ
ഇടവഴിയിലെ തീര്‍ത്ഥയാമങ്ങളില്‍
കുളിരൊഴിഞ്ഞൊരീ കാറ്റിന്റെ കൈകളെന്‍
ചടുലശാന്തിതന്‍ നടയടക്കുന്നൂ,

ചെളി പുരണ്ടൊരെന്‍ സുകൃതമൂല്യങ്ങളില്‍
നനവറിയാത്ത മാരി വീഴുന്നൂ,
മുകളിലാകാശഗന്ധര്‍വ്വകന്യകള്‍
തനയലാഭം കൊതിച്ചിരിക്കുന്നൂ.

ഹൃദയമേതില്‍ തളര്‍ന്നുലയുന്നൂ,
മിഴികളെതില്‍ തുളുമ്പി വീഴുന്നു!
കാലചക്രം വിറച്ചു നില്‍ക്കുന്നൂ
ഭൂതമിന്നും ചിരിച്ചു പാടുന്നൂ.

പുതിയൊരീ വിശ്വകാഹളമെന്നില്‍
കവിതയായിപ്പുനര്‍ജ്ജനിക്കുന്നൂ,
വിടരുമാത്മസൂനങ്ങളില്‍ ഞാനെന്‍
വിധി തിരുത്തിക്കുറിച്ചു വക്കുന്നൂ.

6 comments:

ജൈമിനി said...

വിടരുമാത്മസൂനങ്ങളില്‍ ഞാനെന്‍
വിധി തിരുത്തിക്കുറിച്ചു വക്കുന്നൂ...

കവിത!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നഷ്ടങ്ങളുടെ ഉലച്ചില്‍ വിധിയെ തിരുത്തിക്കുറിക്കുന്ന കാഴ്ച്ച നന്നായിട്ടുന്‍ണ്ട്‌.

ഹരിത് said...

കൊള്ളാം. ഇഷ്ടപ്പെട്ടു

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍ മിനീസ്.

ഏ.ആര്‍. നജീം said...

പുതിയൊരീ വിശ്വകാഹളമെന്നില്‍
കവിതയായിപ്പുനര്‍ജ്ജനിക്കുന്നൂ,

മിനീസേ, ഇനിയും പുനര്‍ജനിക്കട്ടെ ഇത്തരം കവിതകള്‍.....

കാവലാന്‍ said...

കൊള്ളാം,നല്ല വരികള്‍.