കോലായിലിരുന്ന പിരാന്തന്
മുറ്റം മുഴുവന്‍
മുറുക്കിത്തുപ്പി
വൃത്തികേടാക്കി,
കെട്ടു തുറന്ന്
പുട്ടും മീനുമെടുത്ത്
വെട്ടിവിഴുങ്ങി,
മുള്ളൂരി നെലത്തിട്ടു,
ചട്ടിയെടുത്ത് ചുറ്റിയെറിഞ്ഞു,
ചോയ്ക്കാന്‍ ചെന്ന
പെണ്ണിനെത്തല്ലി,
ചേമ്പും ചേനേം
വെട്ടിത്തള്ളി,
ഒടുക്കം,
ഒടുക്കം...
അടുപ്പീക്കെടന്ന
കൊള്ളിയെടുത്ത്
തള്ളക്കും കൊളുത്തി,
തനിക്കും കൊളുത്തി....
ഞാന്‍
ചോയ്ക്കാനോ തടുക്കാനോ
പോയില്ല,
പിരാന്തന്റെ മുറ്റല്ലേ?
18 comments:
ഞാന്‍
ചോയ്ക്കാനോ തടുക്കാനോ
പോയില്ല,
പിരാന്തന്റെ മുറ്റല്ലേ?
ചോയ്ക്കാണ്ടിരിയ്ക്കണതാ പുത്തി.
കൊള്ളാം, മിനീസെ...
:)
മിനീസെ, സത്യായിട്ടും അതു ഞാനല്ല....
സംഗതി കൊള്ളാട്ടാ....
അതോണ്ട് ഞങ്ങള്‍ക്ക് ഈ കവിത വായിക്കാന്‍ പറ്റി..;)
കവിതയിലെ പുതുപരീക്ഷണം നന്നായിരിക്കുന്നു.
നന്നായി ആസ്വദിച്ച കവിത.....
ആസ്വാദ്യതയേറുന്ന വരികള്‍...ഇത്തരം പരീക്ഷണങ്ങളാണു...മിനീസ് വായനക്കാരനെ നിലനിര്‍ത്തുന്നത്,
നല്ല വരികള്‍.
ശരിയാ...അങ്ങേരുടെ മുറ്റം അങ്ങേര് വൃത്തികേടാക്കുന്നെങ്കില് നമുക്കെന്താ?...മിനീസ് ചെയ്തതാ ശരി :)
മിനീസേ :) നല്ല അയലോക്കക്കാരന്.. കൈയ്യും കെട്ടി എല്ലാം നോക്കി നിന്നതും പോരാ കവിതയും പടച്ചുവിട്ടു അല്ലെ?
കോയിക്കോടന്‍ ബര്ത്താനത്തിലെ ബരികള്‍ ബെക്കം നന്നായിരിക്കുന്നു,
ബുദ്ധിയുള്ള അയല്ക്കാരന്...
മിനീസ്:
പിരാന്തന് വളരെ നന്നായി..
അവസാന വരികളും ഇഷ്ടപ്പെട്ടു..
നന്നായിരിക്കുന്നു
as usual, nice one :)
ആരാന്റെ മകന് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്....!
കൊള്ളാട്ടോ കവിത....:)
ശ്രീ, ഇല്ല, ചോയ്ക്കൂല... നന്ദി.
പിരാന്തന്, സത്യായിട്ടും താങ്കളെ ഉദ്ദേശിച്ചല്ല, ക്ഷമിക്കൂ. നന്ദി!
പ്രയാസീ, അതു തന്നെ. എനിക്കതപ്പോഴേ മനസ്സിലായി. നന്ദി.
അക്ബര്‍ ബുക്ക്സ്, ശിവകുമാര്‍, ദേവതീര്‍ത്ഥ, വാല്മീകി, നന്ദി.
ജിഹേഷ്, താങ്ക്യു, അതെ, നമുക്കെന്താ ല്ലേ.
ഏറനാടന്‍, നന്ദിണ്ട് ട്ടോ. നമ്മളൊക്കെ കോയിക്കോട്ടുകാരല്ലേ? വിഷയം കിട്ട്യാ എഴുതണം, അദെന്നെ.
പ്രിയാ, ബുദ്ധിമുട്ടുന്ന അയല്‍ക്കാരനല്ലേ, പാവം. നന്ദി.
ഗോപന്, നിനി, എക്സെന്ട്രിക്, നജീം, വളരെ നന്ദി, വായിച്ചതിനും അഭിപ്രായമറിയിച്ചതിനും. :-)
ഇഷ്ടായീ.
Post a Comment