Wednesday, November 21, 2007

ബൂലോഗത്തില്‍ കാണാത്തത്: കവിതാപൂരണ മത്സരം

ആത്മാവിഷ്കാരവും
ആത്മവിമര്‍ശനവും
പുനര്‍നിര്‍മ്മാണവും
പുനര്‍വിചിന്തനവും
കളിയും കാര്യവും
കവിതയും കഥയും
ചിരിയും ചിന്തയും
ചിത്രവും പത്രവും
കള്ളും കരളും
ഉള്ളും പൊരുളും
ലാളിത്യവും ലാളനയും
ധാരാളിത്തവും ധാരണയും
ലക്ഷ്യവും ലാഭവും
കക്ഷിയും പക്ഷവും
ചര്‍ച്ചയും ചേര്‍ച്ചയും
മൂര്‍ച്ചയുമുയര്‍ച്ചയും
എല്ലാമെല്ലാമുണ്ടെങ്കിലും,
ബൂലോഗത്തില്‍
ഇല്ലാത്ത ഒന്നുണ്ട്,
______________!!!

------------------------
അനുയോജ്യമായ ഉത്തരം നല്കുന്നവരില്‍ നിന്നും രണ്ടു പേര്‍ക്ക് എന്റെ വക ഒരു സമ്മാനം ഉറപ്പ്. സമ്മാനമെന്തെന്ന് വഴിയെ അറിയിക്കും. ഡിസംബര്‍ 2ന് മത്സരം അവസാനിക്കും.

നിബന്ധനകള്‍:
------------
1. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
2. മറിച്ചവകാശപ്പെടുന്നവര്‍ക്ക് കോടതിയെ സമീപിക്കാം.
3. ഇതോടനുബന്ധിച്ചുള്ള എല്ലാ കേസുകളും ബൂലോഗ കോടതിയുടെ ജൂറിഡിക്ഷനില്‍ മാത്രം പെടുന്നതാണ്. മറിച്ചൊരിടത്തും വിധിയുമായി ബന്ധപ്പെട്ട് കേസ് കൊടുക്കാന്‍ ആര്‍ക്കും അവകാശമുണ്ടായിരിക്കുന്നതല്ല. ;-)

9 comments:

മിനീസ് said...

കവിതാപൂരണ മത്സരം

ശ്രീഹരി::Sreehari said...

ബൂലോഗത്തില്‍
ഇല്ലാത്ത ഒന്നുണ്ട്,
സാമാന്യബുദ്ധി(common sense)!!!

സമ്മാനം എനിക്കു തന്നെ ;)

സുമുഖന്‍ said...

ബൂലോഗത്തില്‍
ഇല്ലാത്ത ഒന്നുണ്ട്,
പക്ഷെ ബൂലോകത്തില്‍ ഉണ്ടത്‌,
ഏതാണെന്നോ അത്‌,വെറൊന്നുമല്ല
"ക" തന്നെ,"ക" മാത്രം.
---------------------

ഞാന്‍ ഓടീ.. :-))

ഉറുമ്പ്‌ /ANT said...

കവിതാപൂരണ മത്സരം :))
അതും ഇപ്പോ ഉണ്ടായി...!

തറവാടി said...

ആത്മാര്‍ത്ഥത.

Vanaja said...

ഇമ്മിണി വല്യ ഒന്ന്‌.

വാല്‍മീകി said...

കവിതാപൂരണ മത്സരം

ഏ.ആര്‍. നജീം said...

ആണ്‍ പെണ്‍
ജാതി മത
പ്രായ ദേശ
വിത്യാസം

പേര്.. പേരക്ക!! said...

ഏറ്റവും അധികമുള്ള ഒന്നുണ്ട്. മന്ദബുന്ദികള്‍. ഞാന്‍ പറഞ്ഞതല്ല.വാരവിചാരത്തിലെ സ്റ്റാറ്റിസ്റ്റിക്സില്‍ കണ്ടതാണ്.