Thursday, January 10, 2008

മുക്കുവത്തി

വലയില്‍ക്കുരുങ്ങിയ ചാകരക്ക്
വിലയുറക്കാതായപ്പോള്‍
നിലയില്ലാക്കയത്തില്‍
കുമിളയായി ഒടുങ്ങിയ
കണവന്റെ പെണ്ണ്.

ചൂണ്ടയെറിഞ്ഞത് പെണ്ണായപ്പോള്‍
കൊത്തിയതെല്ലാം
ആണ്‍മീനുകള്‍,
ഇരയായത് ചൂണ്ടക്കാരി.

മനസ്സു പൊട്ടി വന്ന
ഉപ്പുവെള്ളത്തിന്
കണ്‍പീലിയില്‍
വേലിയേറാനല്ലാതെ
കടലോളമായി
കരയെ വിഴുങ്ങാനായില്ല.

കരവെയിലില്‍
ഉപ്പു പുരണ്ടുണങ്ങിയ ചട്ടങ്ങള്‍
ഒരു നേരം
തൊട്ടു കൂട്ടാന്‍ തികഞ്ഞില്ല.

പിഴക്കാനായി പിഴച്ചവളുടെ
വിളി കേള്‍ക്കാന്‍
കടലമ്മക്കു വിധിയില്ലല്ലോ!

കടലോളം കരഞ്ഞിട്ടും
കടലമ്മ
മകളെ തിരിച്ചു വിളിച്ചില്ല.

13 comments:

ശ്രീനാഥ്‌ | അഹം said...

ഹായ്‌.. ഭലേ ഭേഷ്‌!!!

ശ്രീ said...

നന്നായിട്ടുണ്ട്, മിനീസ്...
:)

ജ്യോനവന്‍ said...

നല്ല കടല്‍ കവിത.
തിരയിളകട്ടെ.
ആശംസകള്‍.

മന്‍സുര്‍ said...

മിനീസ്‌...

കടലിലെ തീരങ്ങളില്‍
ഓളങ്ങള്‍ പാടുമൊരു
കടല്‍ ഗീതം
മുക്കുവത്തിയുടെ
ശോകഗാനം


നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി

Sherlock said...

മിനീസ്..കൊള്ളാടോ

മനസ്സു പൊട്ടി വന്ന ഉപ്പുവെള്ളത്തിന്
കണ്‍പീലിയില്‍ വേലിയേറാനല്ലാതെ
കടലോളമായി കരയെ വിഴുങ്ങാനായില്ല...

അപാരം വരികള്‍..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സു പൊട്ടി വന്നഉപ്പുവെള്ളത്തിന്
കണ്‍പീലിയില്‍ വേലിയേറാനല്ലാതെ
കടലോളമായികരയെ വിഴുങ്ങാനായില്ല.
നന്നായിരിക്കുന്നു നയിസ് ലയിന്‍സ്...

ദിലീപ് വിശ്വനാഥ് said...

ചൂണ്ടയെറിഞ്ഞത് പെണ്ണായപ്പോള്‍
കൊത്തിയതെല്ലാം
ആണ്‍മീനുകള്‍,
ഇരയായത് ചൂണ്ടക്കാരി.

കൊള്ളാം വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനസ്സു പൊട്ടി വന്ന
ഉപ്പുവെള്ളത്തിന്
കണ്‍പീലിയില്‍
വേലിയേറാനല്ലാതെ
കടലോളമായി
കരയെ വിഴുങ്ങാനായില്ല.

നല്ല വരികള്‍

നിലാവര്‍ നിസ said...

മനസ്സു പൊട്ടി വന്ന
ഉപ്പുവെള്ളത്തിന്
കണ്‍പീലിയില്‍
വേലിയേറാനല്ലാതെ
കടലോളമായി
കരയെ വിഴുങ്ങാനായില്ല.


പക്ഷേ കവിത ഓളമായി, തിരമാലകളായി തൊടുന്നുണ്ട്..

നല്ല കവിത.. ആശംസകള്‍

ജൈമിനി said...

ശ്രീനാഥ്, ശ്രീ, ജ്യോനവന്‍, മന്‍സൂര്‍, ദ്രൌപദി, ജിഹേഷ്, മിന്നാമിനുങ്ങ്, വാല്‍മീകി, പ്രിയ, നിലാവര്‍... വന്നതിനും അഭിപ്രായമറിയിച്ചതിനും വളരെ നന്ദി... :-)

ഏ.ആര്‍. നജീം said...

'പിഴക്കാനായി പിഴച്ചവളുടെ
വിളി കേള്‍ക്കാന്‍
കടലമ്മക്കു വിധിയില്ലല്ലോ!

കടലോളം കരഞ്ഞിട്ടും
കടലമ്മ
മകളെ തിരിച്ചു വിളിച്ചില്ല".

മിനീസ്.., നല്ല വരികള്‍ ശരിക്കും ഇഷ്ടായിട്ടോ...

അഭിനന്ദനങ്ങള്‍...

ഭടന്‍ said...

മനീസ്...

സുന്ദരം..
കടല്‍ കാണും പോലെ
മതിവരില്ല
ഈ വരികളും!

Lath