മഴയും വെയിലും മാറി മാറി വന്നു.
വെടിയേറ്റ പാര്‍ട്ടിക്കാരനും
അടിയേറ്റ പോലീസുകാരനും
അനുഭാവത്തിന്റെ പൂച്ചെണ്ടുകള്‍ പോലെ
ഹര്‍ത്താല്‍ മഴ!
പ്രതികാരത്തിലും പ്രതി ചേര്‍ക്കലിലും
സന്ദര്‍ശനത്തിലും പിന്തുണക്കലിലും,
ഒറ്റപ്പെട്ട മുറിപ്പാടു പോലെ കാണുന്ന
അല്പം ചില സങ്കടങ്ങളിലും
കക്ഷിക്കന്പത്തിന്റെ വെയില്‍!
അരിവാളിനും ശൂലത്തിനുമിടയില്‍,
പാതിരിക്കും പാര്‍ട്ടി സെക്രട്ടറിക്കുമിടയില്‍,
സഹനത്തിന്റെ മറവു പറ്റി നില്‍ക്കുന്ന
കുറേ മനപ്രയാസികളുണ്ട്,
വെയിലും മഴയുമായി
അവര്‍ തുരുതുരെ പെയ്തിറങ്ങിയാല്‍
കക്ഷികളുടെ കക്ഷത്തെ സിദ്ധാന്തങ്ങള്‍
കരിഞ്ഞും ചീഞ്ഞും മണ്ണടിഞ്ഞേക്കും.
പ്രകോപിപ്പിക്കരുത്!
3 comments:
പ്രകോപിപ്പിക്കരുത്!
ഉഗ്രന്‍ എഴുത്ത്.
ആരും ഇത് എന്തേ കാണാത്തൂ!!
:) ആശംസകള്‍!
ഇത് വിശാലമനസ്കനാണോ??? താങ്ക് യൂ, താങ്ക് യൂ! ഈ പ്രോത്സാഹനത്തിന് വളരെയധികം നന്ദി! ;-)
Post a Comment