Friday, November 23, 2007

വി....വാ....ഹ....ക്കുറി: കുറിപ്പ്

വിവരക്കേട്,
വാഴക്കൊല,
ഹംസം!

കളിയായി മൂന്നു വാക്കുകളെടുത്ത്
ആദ്യാക്ഷരങ്ങള്‍ തുന്നിച്ചേര്‍ത്ത്
ആരോ ഒരു വാക്കുണ്ടാക്കി,
വിവാഹം!

വരന് വധുവിനെക്കുറിച്ചും
വധുവിന് വരനെക്കുറിച്ചും
വലിയ വിവരമൊന്നുമില്ലാതിരുന്നതു കാരണം
'വിവരക്കേടി'നു വ്യാഖ്യാനമായി.

കച്ചവടക്കണക്ക്
പൊന്നും പണവും കടന്ന്
വധുവിന്റെ വീട്ടിലെ
വാഴത്തോപ്പ് വരെയെത്തിയപ്പോള്‍
'വാഴക്കൊല'യും സുരക്ഷിതമായി.

ഏറെ വൈകും മുന്പേ
മോചനത്തിനു നോട്ടീസും മറുവാക്കുമായി.

കറുത്ത ഗൌണിട്ട ഒരു 'ഹംസം'
ദൂതുമായി പടി കടന്നെത്തിയതോടെ
'വിവാഹം' പൂര്‍ത്തിയായി!

5 comments:

ജൈമിനി said...

സുമംഗലീ(ലാ?) ഭവ!!

നിഷേധി said...

വിധി,
വാടക,
ഹംസം!

കളിയായി മൂന്നു വാക്കുകകള്‍ തന്‍
ആദ്യാക്ഷരങ്ങള്‍ ഇണക്കിച്ചേര്‍ത്ത്
ആര്‍ക്കും ഒരു വാക്കുണ്ടാക്കാം,
വിവാഹം!.......

ബാക്കി ..ഒന്നു എഴുതി നോക്കാമോ..ആര്‍ക്കും..

ഹം വച്ച് വേറെ വാക്ക് കിട്ടിയില്ല

പേറ്റന്റ് ഉള്ളതാണെങ്കില്‍ കമന്റങ്ങട് മായ്ച്ച് കളഞ്ഞേക്ക്....

simy nazareth said...

:-) കൊള്ളാം.

പ്രയാസി said...

:)))))))

ദിലീപ് വിശ്വനാഥ് said...

ആ വാഴക്കുല അത്ര സുഖിച്ചില്ല. ആശയം കൊള്ളാം.