Sunday, December 30, 2007

എഴുതേണ്ടാത്ത എഴുത്ത്!

എഴുതിത്തുടങ്ങിയേടം മുതല്‍
എഴുതിത്തീര്‍ന്നേടം വരേക്കുള്ള ദൂരം
അക്ഷരങ്ങള്‍ കൊണ്ടളക്കണം.

സ്വയമെഴുതാത്തവര്‍
ആരാനെഴുതിയ
ആത്മകഥകളാണ്,

കടം കൊണ്ടെഴുതിയവര്‍
ചൈതന്യം നഷ്ടപ്പെട്ട
നിത്യ അരൂപികളാണ്,

ആര്‍ക്കോ വേണ്ടി എഴുതിയവര്‍
സ്വയമറിയാത്ത
തീരാനഷ്ടങ്ങളാണ്,

എഴുതിയതേറ്റു പാടുന്നവര്‍
സ്വത്വം തിരയേണ്ട ഗതികേടില്ലാത്ത
ധന്യാത്മാക്കളാണ്,

എഴുതാന്‍ മറന്നു പോയവര്‍
വിറുങ്ങലിച്ചൊടുങ്ങുന്ന
സംഭ്രമങ്ങളാണ്.

എഴുതിത്തുടങ്ങിയേടം മുതല്‍
എഴുതിത്തീര്‍ന്നേടം വരേക്കുള്ള ദൂരം
അക്ഷരങ്ങള്‍ കൊണ്ടളക്കണം.

അക്ഷരങ്ങളുടെ
വടിവില്‍ മയങ്ങാതെ
വിചാരങ്ങള്‍ പെറുക്കുകയും
വാക്കുകളുടെ
എണ്ണമെടുക്കാതെ
വ്യാഖ്യാനങ്ങളില്‍
ഉരുകുകയും ചെയ്യുന്നത്
നിലവാരത്തിന്റെ നീതിശാസ്ത്രം!

ജന്മം തുടങ്ങിയേടം മുതല്‍
ജന്മമൊടുങ്ങുന്നേടം വരേക്കുള്ള ദൂരം
കര്‍മ്മങ്ങള്‍ കൊണ്ടളക്കണം...


വെറുതെ, എന്തോ തോന്നി, അങ്ങെഴുതി... കവിത എന്നു വിളിച്ച് കവിതയെ കളിയാക്കുന്നില്ല!

16 comments:

ജൈമിനി said...

വെറുതെ, എന്തോ തോന്നി, അങ്ങെഴുതി... കവിത എന്നു വിളിച്ച് കവിതയെ കളിയാക്കുന്നില്ല!

Dr. Prasanth Krishna said...

നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

രാജന്‍ വെങ്ങര said...

“എഴുതാന്‍ മറന്നു പോയവര്‍
വിറുങ്ങലൊച്ചിടുങ്ങുന്ന
സംഭ്രമങ്ങളാണ്.“

ആ സംഭ്രമങ്ങളെ അക്ഷരത്താലളക്കുന്നവര്‍ എഴുത്തുകാരും.

ശരിയായ നിര്‍വ്വചനം. നന്നായിട്ടുണ്ടു.

Dr. Prasanth Krishna said...

വളരെനന്നായിരിക്കുന്നു കവിത. അക്ഷരങ്ങളുടെ ഈ കവിത ശരിക്കും ഇഷ്‌ടമായി. മനോഹരമായ ഭാഷാശൈലി. ഭാവുകങ്ങള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എഴുത്ത് നന്നായി

പുതുവത്സരാശംസകള്‍

ഒരു “ദേശാഭിമാനി” said...

പുതുവത്സരാശസകള്‍!!!

വേണു venu said...

എഴുതാന്‍ മറന്നു പോയവര്‍
വിറുങ്ങലിച്ചൊടുങ്ങുന്ന
സംഭ്രമങ്ങളാണ്.
മിനീസ്സേ, നല്ല എഴുത്ത്. തുടരുക. ആശംസകള്‍‍.:)

ഹരിത് said...

കോള്ളാം. ഇഷ്ടപ്പെട്ടു.

വാല്‍മീകി said...

നല്ല വരികള്‍ മിനീസേ.
വെറുതെ അങ്ങ് എഴുതിയതാണെങ്കിലും കലക്കി.
പുതുവത്സരാശംസകള്‍.

സുല്‍ |Sul said...

മിനീസേ
ഇവിടെ ആദ്യമായാണ്.

കവിതയെന്നു വിളിക്കാത്ത
കവിത ഒത്തിരി ഇഷ്ടമായി.
വെറുതെ എഴുതുന്നവരെല്ലാം
ഇതുപോലെയെഴുതണം.

-സുല്‍

ശ്രീ said...

"ജന്മം തുടങ്ങിയേടം മുതല്‍
ജന്മമൊടുങ്ങുന്നേടം വരേക്കുള്ള ദൂരം
കര്‍മ്മങ്ങള്‍ കൊണ്ടളക്കണം..."

നന്നായിരിയ്ക്കുന്നു.

പുതുവത്സരാശംസകള്‍‌!
:)

Sherlock said...

മിനീസ്...അപ്പോ കവിതയും കയ്യിലുണ്ടല്ലേ...

നവവത്സര ആശംസകള്‍..

ഏ.ആര്‍. നജീം said...

കളിയാക്കുകയോ...ഇതല്ലെ കവിത..!

പിന്നൊരു സംശയമെന്താണെന്നു വച്ചാ നമ്മളൊക്കെ ഇതില്‍ ഏത് ഗണത്തില്‍ പെടുമെന്നുള്ളതാ..

അഭിനന്ദനങ്ങള്‍...

ഏ.ആര്‍. നജീം said...

കളിയാക്കുകയോ...ഇതല്ലെ കവിത..!

പിന്നൊരു സംശയമെന്താണെന്നു വച്ചാ നമ്മളൊക്കെ ഇതില്‍ ഏത് ഗണത്തില്‍ പെടുമെന്നുള്ളതാ..

അഭിനന്ദനങ്ങള്‍...

ബയാന്‍ said...

ഇതെന്നെ കവിത; നീ യും ഒരു കവിയായി; ഇനി കവിയായതു കൊണ്ട് എഴുതാതിരിക്കേണ്ട; കഥയും പച്ചയും ചോപ്പും എല്ലാം എഴുതാം, അനുവദിച്ചിരിക്ക്‍ണു.

ജൈമിനി said...

എല്ലാര്‍ക്കും നന്ദി, ഒപ്പം പുതുവര്‍ഷാശംസകള്‍...! :-)