വിരിയാനിരിക്കുന്ന
ഏതൊരു മുട്ടയും കാത്തിരിക്കുന്നത്
അമ്മക്കിളിയുടെ
ഒരു കൊത്താണ്.
കൊക്കില്‍ പുരണ്ട സ്നേഹം
തോട് പൊളിച്ച്
ജീവന് പകരുമ്പോഴാണ്
'കീയോം കീയോം' എന്നവര്‍
പാടിത്തുടങ്ങുന്നത്.
കൊക്കില്‍ നിന്നും കൊക്കിലൂടെ
പകര്‍ന്നു കിട്ടിയ കാരുണ്യങ്ങളില്‍
ഒന്നു മാത്രമാണ്
ഈ കുഞ്ഞിച്ചിറകുകള്‍.
ചാകാനിരിക്കുന്ന
എതോരമ്മക്കിളിയും വേദനിക്കുന്നത്
ആ കുഞ്ഞിച്ചിറകുകളുടെ
സ്നേഹം പുരണ്ട
തലോടലിനു വേണ്ടിയാണ്...
11 comments:
സമര്‍പ്പണം: അമ്മമാര്‍ക്ക്...
മനസ്സില്‍ തട്ടിയ വരികള്‍.അവസാന വരികളില്‍ വേദനിക്കുന്ന എന്നതിനു പകരം കാത്തിരിക്കുന്ന എന്നല്ലേ കൂടുതല്‍ യോജിക്കുക.
നന്നായിട്ടുണ്ട്
ആശംസകള്‍...
വളരെ നല്ല വരികള്‍.
...എതോരമ്മക്കിളിയും വേദനിക്കുന്നത്
ആ കുഞ്ഞിച്ചിറകുകളുടെ
സ്നേഹം പുരണ്ട
തലോടലിനു വേണ്ടിയാണ്...
നല്ല വരികള്‍...
അഭിനന്ദനങ്ങള്‍...
hr^dayasparSiyaaya varikaL.
bhaavukangal
അമ്മ,
ആ പദത്തിന് വല്ലാത്തൊരു മാന്ത്രികശക്തി തന്നെയാണ്. ആ ഓര്‍മ്മകള്‍ തന്നെ ഒരുതരം സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ സുഖം നാം അനുഭവിക്കപ്പെടുന്നു,
നല്ല കവിത
വളരെ ഹൃദ്യമായ കവിത.
:)
പാവം അമ്മക്കിളികള്‍,മക്കള്‍ പുതിയ ചിറകുകള് മുളച്ച് പറന്ന് പോയതറിയാതെ വേദനിക്കുകയാവും അല്ലേ ജൈമിനി (നല്ല പേര്,ആദ്യമായി കേള്‍ക്കുകയാണ്)
താന്‍ ആളു കൊള്ളാമല്ലോടൊ......നല്ല കവിത
എല്ലാര്ക്കും നന്ദി!
വല്യമ്മായീ, ആദ്യം എഴുതിയിരുന്നത് അങ്ങനെത്തന്നെയായിരുന്നു. ആ കാത്തിരിപ്പിലെ നൊമ്പരം വരികളില്‍ വരുത്താനുള്ള ആഗ്രഹം മൂലം മാറ്റി. തീര്‍ച്ചയായും പുനരാലോചിക്കാം. നന്ദി! :-)
Post a Comment